ഉപ്പുതറ ഗ്രാമപഞ്ചായത്ത്, ഓപ്പറേഷൻ തൂഫാൻ 2.0/ ഓപ്പറേഷൻ തൂഫാൻ തദ്ദേശം : തദ്ദേശസ്ഥാപനതല ഉദ്ഘാടനം നടന്നു.
September 28, 2026
'ഓപ്പറേഷൻ തൂഫാൻ 2.0' തദ്ദേശ സ്ഥാപനതല ഉദ്ഘാടനം
തീയതി:28.09.2026
സ്ഥലം: ഉപ്പുതറ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാൾ
അധ്യക്ഷത: ശ്രീമതി. ഷീലാ രാജൻ (ബഹു. പഞ്ചായത്ത് പ്രസിഡന്റ്)
യോഗനടപടികൾ ഈശ്വരപ്രാർത്ഥനയോടുകൂടി ഔദ്യോഗികമായി ആരംഭിച്ചു. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീലാ രാജൻ 'തൂഫാൻ പതാക' ഉയർത്തിക്കൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന്, ബഹുമാനപ്പെട്ട വൈസ് പ്രസിഡന്റ് ശ്രീമതി. രമിണി രൂപേഷ് യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു. 'ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് യോഗത്തിൽ ലൈവായി പ്രദർശിപ്പിച്ചു.
സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപ്പുതറ ഗ്രാമപഞ്ചായത്ത് തലത്തിലുള്ള ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷീലാ രാജൻ നിർവ്വഹിച്ചു.പഞ്ചായത്തിലെ 18 വാർഡുകളെയും പ്രതിനിധീകരിച്ച് വിവിധ വാർഡ് ജനപ്രതിനിധികൾ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഉപ്പുതറ പോലീസ് സ്റ്റേഷൻ എസ്.ഐ ശ്രീ. അനിൽ കുമാർ സർ ചടങ്ങിൽ മുഖ്യ വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. തുടർന്ന് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ യോഗത്തിൽ പങ്കെടുത്ത എല്ലാവരും 'തൂഫാൻ പ്രതിജ്ഞ' എടുത്തു.
വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട തൂഫാൻ വാരിയേഴ്സ്(ThoofanWarriors)അംഗങ്ങൾ,ഹരിതകർമ്മസേന അംഗങ്ങൾ,സ്കൂളുകളെ പ്രതിനിധീകരിച്ച് സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളും മറ്റ് വിദ്യാർത്ഥികളും,ജാഗ്രതാസമിതി അംഗങ്ങൾ തുടങ്ങി
നൂറിലധികം വരുന്ന പൊതുജനങ്ങൾ യോഗത്തിൽ സജീവമായി സംബന്ധിച്ചു.
യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ബഹുമാനപ്പെട്ട മെമ്പർ ശ്രീ. ശിവൻകുട്ടി നന്ദി രേഖപ്പെടുത്തി.
ദേശീയഗാന ആലാപനത്തോടുകൂടി യോഗനടപടികൾ ഭംഗിയായി അവസാനിച്ചു.
