ഉപ്പുതറ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം .........
Dr. ശരണ്യ ... ഉപ്പുതറയുടെ സ്വന്തം ഡോക്ടർ

September 3, 2026

വനത്തിന്റെ തണലിൽ നിന്ന് സ്വപ്നങ്ങളുടെ കൊടുമുടിയിലേക്ക്; കണ്ണംപടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്ന് കേരളത്തിലെ ആദ്യ അസിസ്റ്റന്റ് സർജനായി ഡോ. ശരണ്യ സ്വന്തം മണ്ണിലേക്ക്!

​ഇടുക്കി / ഉപ്പുതറ: കാടിന്റെ അതിരുകൾക്കുള്ളിൽ നിന്ന് സ്വപ്നങ്ങൾ കാണാൻപോലും മടിച്ചിരുന്ന ഒരു ജനതയ്ക്ക് പ്രതീക്ഷയുടെ വെളിച്ചമായി മാറുകയാണ് ഈ മിടുക്കി.

കഠിനാധ്വാനവും തളരാത്ത നിശ്ചയദാർഢ്യവും കൈമുതലാക്കി കണ്ണംപടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ അസിസ്റ്റന്റ് സർജനായി ഡോക്ടർ ശരണ്യ മോഹൻ സ്വന്തം ജന്മനാട്ടിലെ ആശുപത്രിയിൽ സേവനത്തിനെത്തി.

വനമേഖലയുടെ പ്രിയപുത്രി സ്വന്തം നാട്ടിലെ ആളുകളെ ശുശ്രൂഷിക്കാൻ ഡോക്ടറായി എത്തിയപ്പോൾ അത് ഒരു നാടിന്റെയാകെ അഭിമാനവും വിങ്ങിപ്പൊട്ടിയ സന്തോഷവുമായി മാറി.

​സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ച നാളുകൾ:

കണ്ണംപടി വനമേഖലയിലെ പുന്നപാറ ഉന്നതിയിൽ കണ്ടത്തിൻകര കെ.എൻ. മോഹനൻ - മിനിമോൾ ദമ്പതികളുടെ ഏക മകളാണ് …
 

കുട്ടിക്കാലം മുതൽ ഡോക്ടറാകണമെന്നായിരുന്നു ശരണ്യയുടെ ആഗ്രഹം. 2019-ൽ പ.ട്ടികവ.ർഗ വിഭാഗത്തിൽ 73 ആം റാങ്ക് നേടി എംബിബിഎസ് പ്രവേശനം നേടിയ ശരണ്യ, പാലക്കാട് മെഡിക്കൽ കോളേജിലാണ് പഠനം പൂർത്തിയാക്കിയത്.

കണ്ണംപടി മേഖലയിലെ പതിനൊന്ന് ആ.ദിവാസി ഉന്നതികളിലുള്ളവരുടെ പ്രധാന ആശ്രയമാണ് ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രം. യാത്രാസൗകര്യങ്ങൾ ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ നേരിടുന്ന സ്വന്തം നാട്ടിലെ ജനങ്ങളെ ഇനി ഒരു ഡോക്ടറായി സേവിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ശരണ്യ.

“ഞാൻ പഠിച്ചതിനും കഷ്ടപ്പെട്ടതിനുമൊക്കെ ഒരു പ്രതിഫലമായിട്ടാണ് ഈ നിയമനത്തെ കാണുന്നത്” — ശരണ്യ പറയുന്നു.

ശരണ്യയുടെ നേട്ടത്തിൽ വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ അഭിമാനം. പ.ട്ടികവ.ർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി ഫോണിൽ വിളിച്ച് ശരണ്യയെ അഭിനന്ദിക്കുകയും, ഇടുക്കിയിലെത്തുമ്പോൾ നേരിട്ട് സന്ദർശിക്കുമെന്നും അറിയിക്കുകയും ചെയ്തു.

സ്വന്തം നാടിന്റെ മണ്ണിൽ നിന്ന് ഉയർന്ന്, സ്വന്തം നാട്ടുകാർക്ക് വേണ്ടി തന്നെ ഡോക്ടറായി സേവനം ചെയ്യാൻ ഒരുങ്ങുകയാണ് ശരണ്യ. ❤️

Dr. ശരണ്യ ... ഉപ്പുതറയുടെ സ്വന്തം ഡോക്ടർ