ഈ സൈറ്റ് നിലവിൽ നിർമ്മാണത്തിലാണ്...... ഇതിലെ വിവരങ്ങൾ അപൂർണ്ണമാണ്
ഒറ്റ നോട്ടത്തില്‍

Image removed.

ഉപ്പുതറ പഞ്ചായത്ത് ഒറ്റനോട്ടത്തിൽ

📍 പഞ്ചായത്ത്: ഉപ്പുതറ ഗ്രാമപഞ്ചായത്ത്

🏞️ ജില്ല: ഇടുക്കി ജില്ല

🏛️ ബ്ലോക്ക് പഞ്ചായത്ത്: കട്ടപ്പന ബ്ലോക്ക്     പഞ്ചായത്ത് 

🏘️ വില്ലേജുകൾ: ഉപ്പുതറ , വാഗമൺ

📌 താലൂക്ക്: പീരുമേട്

📮 പിൻകോഡ്: 685505

🌐 വിസ്തീർണം: ഏകദേശം 135 ചതുരശ്ര കിലോമീറ്റർ

👥 ജനസംഖ്യ (2011 സെൻസസ്): 28953

     സ്ത്രീകൾ:  14753

     പുരുഷന്മാർ:  14380

🏠 കുടുംബങ്ങൾ: 4,965 ഓളം

📚 സാക്ഷരത നിരക്ക്: ഏകദേശം 83.3%

🗣️ പ്രധാന ഭാഷ: മലയാളം

🌄 ഭൂപ്രദേശം: പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന മലനാട് മേഖല 

അതിരുകൾ

​കിഴക്ക്: കട്ടപ്പന നഗരസഭകാഞ്ചിയാർ പഞ്ചായത്ത്

​പടിഞ്ഞാറ്: എരുമേലിപെരുവന്താനം പഞ്ചായത്തുകൾ

​തെക്ക്: പീരുമേട്കൊക്കയാർ പഞ്ചായത്തുകൾ

​വടക്ക്: അയ്യപ്പൻകോവിൽവത്തിക്കുടി പഞ്ചായത്തുകൾ

​ ഭൂപ്രകൃതിയും സമ്പദ്‌വ്യവസ്ഥയും

​പ്രകൃതിഭംഗി: കുന്നുകളും മലനിരകളും തോട്ടങ്ങളും നിറഞ്ഞതാണ് ഉപ്പുതറയുടെ ഭൂപ്രകൃതി. പെരിയാറിന്റെ കൈവഴിയായ പെരിയാർ തോട് ഈ പഞ്ചായത്തിലൂടെയാണ് ഒഴുകുന്നത്.

​കൃഷി: ഇതൊരു പൂർണ്ണ മലയോര കാർഷിക ഗ്രാമമാണ്. തേയില ഏലം കുരുമുളക് കാപ്പി റബ്ബർ എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ. നിരവധി പ്രമുഖ തേയിലത്തോട്ടങ്ങൾ (Tea Estates) ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

 പ്രധാന ആകർഷണങ്ങൾ / തീർത്ഥാടന കേന്ദ്രങ്ങൾ

വലിയ തോതിൽ വാണിജ്യ വൽക്കരിക്കപ്പെട്ടിട്ടില്ലെങ്കിലും, ശാന്തമായ അന്തരീക്ഷവും കോടമഞ്ഞും നിറഞ്ഞ തേയിലത്തോട്ടങ്ങളും ഓഫ്-റോഡ് പാതകളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.

​വാഗമൺ, കുട്ടിക്കാനം, കട്ടപ്പന തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലേക്ക് ഉപ്പുതറയിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാനാകും.

​വിവിധ ഹൈന്ദവ-ക്രിസ്ത്യൻ-മുസ്ലിം ആരാധനാലയങ്ങൾ ഇവിടെ സൗഹാർദ്ദത്തോടെ നിലകൊള്ളുന്നു. ചരിത്രപ്രാധാന്യമുള്ള പല ദേവാലയങ്ങളും ഇതിൽ ഉൾപ്പെടുന്നു

 🌊 അതിർത്തികൾ: കിഴക്ക് പെരിയാർ നദിപടിഞ്ഞാറ് മീൻമുട്ടി ജലാശയംവടക്ക് കാക്കത്തോട് സംരക്ഷിത വനപ്രദേശംതെക്ക് ചിന്നാർ–കരിന്തരുവി മേഖലകൾ

🌱 പ്രധാന കൃഷികൾ: തേയിലകുരുമുളക്ഏലംകാപ്പിറബ്ബർ

🏫 പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ: എയ്ഡഡ് - അൺ എയ്ഡഡ് മേഖലകളിലുമായി നിരവധി സ്കൂളുകൾ ഈ പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട് എങ്കിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഈ പഞ്ചായത്തിൽ ഇല്ലാത്തത് വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും പിന്നോട്ടം പിന്നോക്കം വലിക്കുന്നുണ്ട്.പഞ്ചായത്തിൽ പ്രവർത്തിക്കുന്ന തരത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരുന്നതിന് ഭരണസമിതികൾ പ്രതിജ്ഞാബദ്ധരാണ്.

🏥 ആരോഗ്യ സൗകര്യങ്ങൾ: കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (CHC), ഹോമിയോ ആശുപത്രി,ആയുർവേദ ആശുപത്രി, വെറ്ററിനറി ഡിസ്പെൻസറി

🗳️ വാർഡുകളുടെ എണ്ണം: 18 വാർഡുകൾ

 പുളിങ്കട്ട, വളകോട്, കോതപാറ, കിഴുകാനം, കണ്ണമ്പടി, മത്തായിപ്പാറ, കാക്കത്തോട്, ഉപ്പുതറ ,മാട്ടുത്താവളം, ആനപ്പള്ളം, പുതുക്കട, പൊരികണ്ണി ,ലോൺട്രി, കരിന്തരുവി, കൈതപ്പതാൽ, കാറ്റാടിക്കവല, കാപ്പിപ്പതാൽ, പശുപാറ

ചരിത്രപ്രാധാന്യം

1910-ൽ മീനച്ചിൽ മേഖലയിൽ നിന്നുള്ള ക്രൈസ്തവ കുടുംബങ്ങളുടെ കുടിയേറ്റത്തോടെയാണ് ഉപ്പുതറയുടെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. 1930–1950 കാലഘട്ടത്തിൽ വലിയ തോതിൽ കർഷക കുടിയേറ്റം നടന്നതോടെ വനപ്രദേശം കാർഷിക മേഖലയായി മാറി. ഇന്ന് ഇടുക്കിയിലെ പ്രധാന കൃഷി-വിദ്യാഭ്യാസ മേഖലകളിലൊന്നായി ഉപ്പുതറ അറിയപ്പെടുന്നു.