ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഉപ്പുതറ ഗ്രാമപഞ്ചായത്ത് ഇടുക്കി ജില്ലയിലെ ഒരു പ്രധാന മലനാട് പ്രദേശമാണ്. ഒരുകാലത്ത് ഇത് സാന്ദ്രവനങ്ങളും വന്യമൃഗങ്ങളും നിറഞ്ഞ ജനവാസം കുറഞ്ഞ പ്രദേശമായിരുന്നു. 1910-ൽ മീനച്ചിൽ താലൂക്കിൽ നിന്നെത്തിയ ചില ക്രൈസ്തവ കുടുംബങ്ങളുടെ കുടിയേറ്റത്തോടെയാണ് വികസനത്തിന് തുടക്കമായത്. പിന്നീട് 1930 മുതൽ 1950 വരെയുള്ള കാലഘട്ടത്തിൽ നിരവധി കർഷക കുടുംബങ്ങൾ ഇവിടെ കുടിയേറി. വനഭൂമികൾ വെട്ടിത്തെളിച്ച് കൃഷിയോഗ്യമായ ഭൂമികളാക്കി മാറ്റി. കാപ്പി, കുരുമുളക്, ഏലം, തേയില, റബ്ബർ തുടങ്ങിയ നാണ്യവിളകൾ പ്രദേശത്തിന്റെ സാമ്പത്തിക അടിത്തറയായി മാറി. കുടിയേറ്റത്തോടൊപ്പം പള്ളികൾ, സ്കൂളുകൾ, റോഡുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവ സ്ഥാപിക്കപ്പെട്ടു. സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ സഭകളും പ്രാദേശിക സംഘടനകളും പ്രധാന പങ്കുവഹിച്ചു. പഞ്ചായത്തിരാജ് സംവിധാനത്തിന്റെ ഭാഗമായി ഉപ്പുതറ ഗ്രാമപഞ്ചായത്ത് രൂപീകരിക്കപ്പെടുകയും വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുകയും ചെയ്തു....
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 3, 2026
Dr. ശരണ്യ ... ഉപ്പുതറയുടെ സ്വന്തം ഡോക്ടർ
വനത്തിന്റെ തണലിൽ നിന്ന് സ്വപ്നങ്ങളുടെ കൊടുമുടിയിലേക്ക്; കണ്ണംപടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്ന് കേരളത്തിലെ ആദ്യ അസിസ്റ്റന്റ് സർജനായി ഡോ. ശരണ്യ സ്വന്തം മണ്ണിലേക്ക്!ഇടുക്കി / ഉപ്പുതറ: കാടിന്റെ അതിരുകൾക്കുള്ളിൽ നിന്ന് സ്വപ്നങ്ങൾ കാണാൻപോലും മടിച്ചിരുന്ന ഒരു ജനതയ്ക്ക് പ്രതീക്ഷയുടെ വെളിച്ചമായി മാറുകയാണ് ഈ...
കൂടുതൽ വായിക്കുക